ഹരിപ്പാട്: സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിലെ 2024-25 അദ്ധ്യയന വർഷത്തെ 8 -ാo ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 7-ാം ക്ലാസ് വിജയിച്ചിട്ടുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനത്തിനുള്ള യോഗ്യത. www.polyadmission.org/ths ൽ ഏപ്രിൽ 3 വരെ ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം . 7-ാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും അഭിരുചി പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ. അഭിരുചി പരീക്ഷ ഏപ്രിൽ 5ന് രാവിലെ 10 മുതൽ 11.30 വരെ ഹരിപ്പാട് ടെക്ക്നിക്കൽ ഹൈസ്കൂളിലാണ്. വിശദ വിവരങ്ങൾക്ക് :www.polyadmission.org/ths സന്ദർശിക്കു. ഹെൽപ്പ് ഡെസ്ക് നമ്പർ : 9846708413 9497362179 9495311972 9048570564.സമയം :9.30 മുതൽ 3.30 വരെ.