sdfre

മുഹമ്മ: മുഹമ്മ ചീരപ്പൻ ചിറ സ്വാമി അയ്യപ്പൻ പഠന കളരിയിൽ ചെമ്പഴന്തി ശ്രീനാരായണ പഠന-- തീർത്ഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ ദർശന പഠന ക്ലാസ് സംഘടിപ്പിച്ചു. ശിവഗിരി മഠംസ്വാമി പ്രബോധ തീർത്ഥ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗുരുദേവന്റെ ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രഭാഷണം നടത്തി. കളരി പരിരക്ഷകൻ മാധവ ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷനായി. പ്രാർത്ഥനാരത്നം ബേബി പാപ്പാളിൽ , ശ്യാം , പത്മജ ബാലസുബ്രഹ്മണ്യം , അയ്യപ്പ സേവാ സമാജം സംസ്ഥാന സമിതി അംഗം ജി ശ്രീകുമാർ എന്നിവർ സംസാരിച്ചു.