
ചാരുംമൂട്: മാവേലിക്കര പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള പൊലീസും, കേന്ദ്രസേനയും നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചാരുംമൂട് ടൗണിലും, താമരക്കുളം ജംഗ്ഷനിലും റൂട്ട് മാർച്ച് നടത്തി. ഇന്നലെ വൈകിട്ടാണ് റൂട്ട് മാർച്ച് നടന്നത്. കേന്ദ്ര സേനയിലെ 60 സൈനികരും നൂറനാട് സ്റ്റേഷൻ എസ്.എച്ച്.ഒ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്ധ്യോഗസ്ഥരും റൂട്ട്മാർച്ചിൽ പങ്കെടുത്തു. താമരക്കുളത്ത് നെടിയാണിക്കൽ ക്ഷേത്ര ജംഗ്ഷനിൽ നിന്നുമാരംഭിച്ച റൂട്ട്മാർച്ച് ജംഗ്ഷൻ ചുറ്റി സമാപിച്ചു.