hhh

ഹരിപ്പാട്: അനുഷ്ഠാനം ഏവൂർ ശങ്കരരാമയ്യർ സ്മാരക ക്ഷേത്രകലാപുനരുദ്ധാരണ സമിതിയുടെ 2024 വർഷത്തെ നാദരത്ന, കലാരത്ന, വാദ്യരത്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അഷ്ടപദി ഗായകരത്നം ഏവൂർ ശങ്കരരാമയ്യർ സ്മാരക അനുഷ്ഠാനം നാദരത്ന പുരസ്‌കാരം കഥകളി സംഗീതജ്ഞൻ പത്തിയൂർ ശങ്കരൻകുട്ടിയ്ക്കും, പണ്ഡിതരത്നം പാഠകവിദ്വാൻ അക്കീരേത്ത് രാമൻപിള്ള സ്മാരക അനുഷ്ഠാനം കലാരത്ന പുരസ്‌കാരം തോൽപ്പാവകൂത്ത് കലാകാരൻ പാലക്കാട്‌ പത്മശ്രീ രാമചന്ദ്രപുലവർക്കും, വാദ്യകുലപതി ഏവൂർ വേലുക്കുട്ടി ആശാൻ സ്മാരക അനുഷ്ഠാനം വാദ്യരത്ന പുരസ്‌കാരം പാണിവാദരത്നം ഗുരു കലാമണ്ഡലം ഈശ്വരനുണ്ണിയ്ക്കും സമ്മാനിക്കും. 10001രൂപയും ഫലകവുമാണ് പുരസ്‌കാരങ്ങൾ. ഏപ്രിൽ 6 ന് നടക്കുന്ന അനുഷ്ഠാനത്തിന്റെ വാർഷിക സമ്മേളത്തിൽ പുരസ്‌കാരങ്ങൾ സമർപ്പിക്കും.