
മാന്നാർ: മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺകുമാറിന്റെ വിജയത്തിനായി എൽ.ഡി.എഫ് മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ സംഘടിപ്പിച്ചു. മാന്നാർ ടൗൺ മേഖലാ കൺവെൻഷൻ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി സനു കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. രാജേഷ് കുമാർ അദ്ധ്യക്ഷനായി. സി.പി.ഐ ഏരിയാ സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരൻ, പി.എൻ.ശെൽവരാജൻ, ബി.കെ പ്രസാദ്, ജി.ഹരികുമാർ, രാജഗോപാൽ, കെ.ഒ മാത്യു, കെ.ജയചന്ദ്രൻ, കെ.എം സഞ്ജുഖാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി.കെ പ്രസാദ് (പ്രസിഡന്റ്), രാജേഷ് കുമാർ (സെക്രട്ടറി). എണ്ണയ്ക്കാട് മേഖലാ കൺവൻഷൻ സി.പി.ഐ എം ഏരിയാ സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ.കനകൻ അദ്ധ്യക്ഷനായി. എൻ.രാജേന്ദ്രൻ, പുഷ്പലത മധു, പി.വിശ്വംഭരപണിക്കർ, ജി.രാമകൃഷ്ണൻ, ജി.ഉണ്ണികൃഷ്ണൻ, വി.കെ മാത്യു, പ്രസന്നൻ പള്ളിപ്പുറം, ആർ.സുരേന്ദ്രൻ, എൻ.സുധാമണി, സുരേഷ് കലവറ, എം.എൻ സുരേഷ്, എസ്.ഹരികുമാർ, ബി.സനൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കനകൻ(പ്രസിഡന്റ്), എൻ.രാജേന്ദ്രൻ(സെക്രട്ടറി).തൃപ്പെരുന്തുറ നോർത്ത് മേഖലാ കൺവൻഷൻ സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗം ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. ഡി.ഫിലേന്ദ്രൻ അദ്ധ്യക്ഷനായി. കെ.ആർ രഗീഷ്, എ.ശോഭ, കെ.നാരായണപിള്ള, ബെറ്റ്‌സി ജിനു, ടി.സുകുമാരി, വിജയമ്മ ഫിലേന്ദ്രൻ, സതീഷ് വർമ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡി.ഫിലേന്ദ്രൻ (പ്രസിഡന്റ്), കെ.ആർ രഗീഷ് (സെക്രട്ടറി).
ചെന്നിത്തല തൃപ്പെരുന്തുറ സൗത്ത് മേഖലാ കൺവൻഷൻ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി സനു കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ടി.സുകുമാരി അദ്ധ്യക്ഷയായി. കെ.രവീന്ദ്രൻ, കെ.നാരായണപിള്ള, എ.ശോഭ, ജി.ആതിര, ഗോകുലം ഗോപാലകൃഷ്ണൻ, അജിത്ത് ആയിക്കാട്ട്, രാജൻ കന്യേത്തറ, സതീഷ് വർമ, കെ.ആർ രഗീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി സുകുമാരി(പ്രസിഡന്റ്), കെ.രവീന്ദ്രൻ (സെക്രട്ടറി).
ചെന്നിത്തല മേഖലാ കൺവൻഷൻ ആർ.ജെ.ഡി സംസ്ഥാനകമ്മിറ്റി അംഗം ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. ശശികുമാർ ചെറുകോൽ അദ്ധ്യക്ഷനായി. ആർ.സഞ്ജീവൻ, കെ.നാരായണപിള്ള, ടി.സുകുമാരി, എ.ശോഭ, ദിപു പടകത്തിൽ, ഇ.എൻ നാരായണൻ, കെ.ആർ രഗീഷ്, സതീഷ് വർമ, അജിത്ത് ആയിക്കാട്ട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശശികുമാർ ചെറുകോൽ(പ്രസിഡന്റ്), ആർ.സഞ്ജീവൻ(സെക്രട്ടറി).