ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ ശ്രീറാം മന്ദിർ, ഭീമാ(എച്ച്.ടി), എസ്.എം സിൽക്സ്(എച്ച്.ടി), ജോയ് ആലുക്കാസ്(എച്ച്.ടി), റോയൽ പാർക്ക് (എച്ച്.ടി), ശാരദാ കോംപ്ലക്‌സ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചക്ക് 2വരെയും പ്ലാനിംഗ് ഓഫീസ്, ജില്ലാ പഞ്ചായത്ത്, ആർ.ടി.ഒ, ക്രിസ്റ്റൽ ടവർ, സെർവോ, വെസ്റ്റേൺ ക്ലാസിക്, ഡബ്ല്യൂ ആൻഡ് സി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ ഉച്ചക്ക് 12 വരെയും ആർ.ഡി ഷാ,ഓട്ടോ കാർപെറ്റ്, മുന്നോടി സൗത്ത് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ആശ്രമം, വാടക്കുഴി, പൂക്കുഞ്ഞ്, കൈചൂണ്ടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.