മാവേലിക്കര: പ്രാക്സിസ് സ്കൂൾ ഒഫ് പൊളിറ്റിക്സ് സംഘടിപ്പിച്ച സമകാലിക ദേശീയ രാഷ്ടീയ ചർച്ച തിരക്കഥാകൃത്ത് ഡോ.പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്തു. പ്രൊഫ.ജോൺ എം.ഇട്ടി അദ്ധ്യക്ഷനായി. ജേക്കബ് ഉമ്മൻ, പ്രൊഫ.മാമൻ വർക്കി, പാർത്ഥസാരഥി വർമ്മ, ഹരിദാസ് പല്ലാരിമംഗലം എന്നിവർ സംസാരിച്ചു.