
ചേർത്തല:യു.ഡി.എഫ് ചേർത്തല നിയോജകമണ്ഡലത്തിനു കീഴിൽ വരുന്ന വിവിധ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ 22 നകം പൂർത്തീകരിക്കാൻ ചേത്തലയിൽ ചേർന്ന യു.ഡി.എഫ് നിയോജകമണ്ഡലം നേതൃതല യോഗം തീരുമാനിച്ചു.
കെ.പി.സി.സി നിർവാഹക സമിതിയംഗം ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സി.കെ.ഷാജിമോഹൻ,എസ് ശരത്, ടി സുബ്രഹ്മണ്യദാസ്,ടി.എസ് രഘുവരൻ,കെ.സി.ആന്റണി, കെ.വി.മേഘനാഥൻ,വി.എൻ അജയൻ, ജബ്ബാർ, പി.വി.പുഷ്പാംഗദൻ,സിറിയക് കാവിൽ,ജയകുമാർ,പീതാംബരൻ,ജിതിൻ വാളമ്മക്കാടൻ, മധു വാവക്കാട്,ആർ.ശശിധരൻ,ജോണി തച്ചാറ,സജി കുര്യാക്കോസ്, സി.വി.തോമസ്,സി.ഡി.ശങ്കർ,എസ്.കൃഷ്ണകുമാർ,കെ.എസ്.അഷറഫ്, ബി ഭാസി എന്നിവർ സംസാരിച്ചു.