
മുഹമ്മ : എസ്.എൻ പുരം ചാരമംഗലം ശ്രീ കുമാരപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി ജയതുളസീധരൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ടി.കെ.അജി ശാന്തി തമ്പകത്തുങ്കൽ കൊടിയേറ്റി. ദേവസ്വം പ്രസിഡന്റ് ടി.കെ.വിജയൻ,വൈസ് പ്രസിഡന്റ് കെ.ഷൺമുഖൻ, സെക്രട്ടറി പി.ബി. അശോകൻ, ട്രഷറർ വി.എസ്.വിനു, ഉത്സവകമ്മിറ്റി ഭാരവാഹികളായ സി.കെ.പുരുഷോത്തമൻ, എസ്. ഉപേന്ദ്രൻ, സി.ബി.ബിനീഷ് ചുള്ളിയിൽ എന്നിവർ നേതൃത്വം നൽകി.