പൂച്ചാക്കൽ: ഹാവൽസ് ഗാലക്സി ഷോറും നാളെ ചേർത്തല തിരുനല്ലൂർ ചിറ്റേഴത്ത് ബിൽഡിംഗിൽ, ജോയിന്റ് ജനറൽ മാനേജർ എം.ബി.ഉല്ലാസ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്കൽ ഗുഡ്സ് കമ്പനിയായ ഹാവൽസിന്റെ ജില്ലയിലെ ആദ്യത്തെ ഷോറൂമായ ഇവിടെ വിവിധ ശ്രേണികളിലായി 22 ഇനങ്ങളുമുണ്ട്. മേക് ഇൻ ഇന്ത്യ വിഭാവനം ചെയ്ത ലോകോത്തര നിലവാരത്തിലും നൂതന സാങ്കേതികവിദ്യയും അതിശയകരമായ ഡിസൈനുകളുമാണ് ഗാലക്സിയിൽ ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും മികച്ച വില്ലനാനന്തര സേവനവും ലഭ്യമാക്കുമെന്ന് ഹാവൽസ് ഡിസ്ട്രിബ്യൂട്ടറായ ചിറ്റേഴത്ത് ട്രേഡേഴ്സ് ചെയർമാൻ ഒ.സി.വക്കച്ചൻ അറിയിച്ചു.