ആലപ്പുഴ: കർഷകർക്ക് നെല്ലിന്റെ വില ലഭിക്കാനുണ്ടെന്ന യു.ഡി.എഫ് പ്രചാരണത്തിൽ കഴമ്പില്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. 2022-23 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ 44,120 കർഷകരിൽ നിന്ന് 1,69,113.005 മെട്രിക് ടൺ നെല്ല് സംഭരിച്ച ഇനത്തിലുള്ള 478.93 കോടി രൂപയും വിതരണം ചെയ്തുവെന്നും ഒരു രൂപ പോലും കുടിശികയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം കൃഷിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വരെ 13,803 കർഷകരിൽ നിന്ന് സംഭരിച്ച 41,661.44 മെട്രിക് ടൺ നെല്ലിന്റെ വിലയിൽ 105.76 കോടി രൂപ വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.