ആലപ്പുഴ: സംസ്ഥനത്തെ എയ്ഡഡ് സ്‌കൂളുകളെ സർക്കാർ സ്‌കൂളുകൾക്ക് തുല്യമായി പരിഗണിച്ചു കൊണ്ട് തസ്തികകളിലും ആസ്തി വികസനത്തിലും തുല്യനീതി നടപ്പിലാക്കണമെന്ന് കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാരുകൾ രൂപപ്പെടുന്നതിന് മുമ്പ് തന്നെ വിദ്യാഭ്യാസം സാർവത്രികവും ജനകീയവും ആക്കിയത് ക്രിസ്ത്യൻ മിഷണറിമാരടക്കം ആരംഭിച്ച പൊതു വിദ്യാലയങ്ങളിലൂടെയാണ്. സർക്കാർ സ്‌കൂളുകൾക്ക് നൽകുന്ന പരിഗണന എയ്ഡ് വിദ്യാലയങ്ങൾക്ക് നൽകേണ്ട എന്ന അജണ്ടയാണ് സർക്കാർ നയമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഒരു വിദ്യാർത്ഥിയുടെ എണ്ണം കുറഞ്ഞാൽ ഒരു തസ്തിക തന്നെ വെട്ടിക്കുറയ്ക്കുന്നത്. തീരപ്രദേശത്തടക്കംവിദ്യാഭ്യാസത്തിന് അടിത്തറ പാകിയ എയ്ഡഡ് വിദ്യാലയങ്ങളെ സർക്കാർ സ്‌കൂളുകൾക്ക് തുല്യമായി പരിഗണിച്ച് , തസ്തികൾക്ക് സംരക്ഷണവും മെയിന്റനൻസ് ഗ്രാന്റും ആസ്തി വികസനവും തുല്യമായി ഉറപ്പാക്കുന്നില്ലായെങ്കിൽ അത് ഗൗരവമായി കാണേണ്ടിവരുമെന്ന് കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയൻ കേന്ദ്ര കമ്മിറ്റി അറിയിച്ചു.