
ബുധനൂർ: ഏറ്റവും പിന്നാക്കം നിൽക്കുന്ന റയിൽവേ സ്റ്റേഷനുകൾ നിലനിൽക്കുന്നത് മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലാണെന്നും പതിനഞ്ച് വർഷങ്ങളായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന പാർലമെന്റംഗം ഇക്കാര്യത്തിൽ തികഞ്ഞ നിസംഗതയാണ് പുലർത്തിയിട്ടുള്ളതെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് കുറ്റപ്പെടുത്തി. മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺകുമാറിന്റെ വിജയത്തിനായി സംഘടിപ്പിച്ച എൽ.ഡി.എഫ് ബുധനൂർ മേഖലാതിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.സുരേഷ് മത്തായി അദ്ധ്യക്ഷത വഹിച്ചു. പുഷ്പലത മധു, ജി.ഹരികുമാർ, പി.വിശ്വംഭര പ്പണിക്കർ, ജി.ഉണ്ണികൃഷ്ണൻ, കെ.കനകൻ, സുരേന്ദ്രൻ, ജി.രാമകൃഷ്ണൻ, വി.കെ.മാത്യു എന്നിവർ സംസാരിച്ചു.