ആലപ്പുഴ : ദീർഘകാലം എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റും കലാ,കായിക,സാസ്‌കാരിക,വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന കലവൂർ എൻ.ഗോപിനാഥിന്റെ ആറാമത് സ്മൃതി ദിനാചരണ ചടങ്ങുകൾ അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിൽ നാളെ നടക്കും. രാവിലെ 9ന് യൂണിയൻ ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ യൂണിയൻ ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും പുഷ്പാർച്ചന നടത്തും. എല്ലാ ശാഖാഅങ്കണത്തിലും കലവൂർ ഗോപിനാഥിന്റെ ചിത്രം വച്ച് പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തും.