
അമ്പലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണി പുന്നപ്ര മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ കിഴക്കേതയ്യിൽ കാവിന് സമീപം നടത്തി.സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.എച്ച്.ബാബു അദ്ധ്യക്ഷനായി. ഇ.കെ.ജയൻ, ആർ. രാഹുൽ, പി.ജി.സൈറസ്, എം.ഷീജ, ഡി.അശോക് കുമാർ, ജി.സുബീഷ്, ജമാൽപള്ളാത്തുരുത്തി, നസീർസലാം,സി.ടി. ഹരീന്ദ്രനാഥ്, നവാബ് ഖാലിദ്, ഇ.സി.ഉമ്മച്ചൻ, ലാലമ്മ, ഷെമീർ തുടങ്ങിയവർ സംസാരിച്ചു.മേഖല സെക്രട്ടറി പി.പി.ആന്റണി സ്വാഗതം പറഞ്ഞു.