
ചാരുംമൂട് : ജെ.സി.ഐ ചാരുംമൂടിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് എൻ.ആർ.രാജേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്. വ്യവസായിയായ ജി.അയ്യപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ടേമിലെ പ്രസിഡന്റ് കെ.സുരേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഈ വർഷത്തെ യംഗ് ബിസിനസ്മാൻ അവാർഡ് ജെ.സി സോൺ കോ -ഓർഡിനേറ്റർ കൂടിയായ സ്റ്റീവ് സാം ബാബുവിന് ജെ.സിഐ മുൻ നാഷണൽ ഡയറക്ടർ ഡോ.എ.വി.ആനന്ദരാജ് സമ്മാനിച്ചു. ജെ.സി.ഐ നാഷണൽ ഡയറക്ടർ ജി.അനൂപ് കുമാർ, പ്രോഗ്രാം ഡയറക്ടർ ഗിരീഷ് അമ്മ, സെക്രട്ടറി വി.വിഷ്ണു, ചെയർമാൻ അഡ്വ.ആർ.ഗോപാല കൃഷ്ണപിള്ള, ചാർട്ടർ പ്രസിഡന്റ് അഡ്വ.അനിൽ ബാബു, ഐ.പി.പി അനിൽകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി വി.വിഷ്ണു, ഐ.പി.പിയായി കെ.സുരേന്ദ്രൻ പിള്ള, ട്രഷററായി എസ്.സുനിൽകുമാർ വൈസ് പ്രസിഡന്റുമാരായി അഡ്വ.വിശ്രുതനാചാരി, ചന്ദ്രബാബു ഭാവചിത്ര , ഡയറക്ടർമാരായി ഇ.കെ.രമണൻ, ബിജു സൈമൺ, ജെ.സി.ടി ചെയർപേഴ്സണായി രമ്യ രാജേഷ് , ജെ.ജെ ചെയർമാനായി രേവതി രാജേഷ് എന്നിവരും പുതിയ അംഗങ്ങളും ചുമതലയേറ്റു.