t3

ഹരിപ്പാട്: കെ.ടി.എം.എസ് കേരളതണ്ടാൻ മഹാസഭ കാർത്തികപ്പളളി താലൂക്ക് ചിങ്ങോലി 29-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം കാർത്തികപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.അനിയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.രാഘവൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി വി.ജയലാൽ മുഖ്യ പ്രഭാഷണം നടത്തി. ബോർഡ് മെമ്പർ സുധാകരൻ ചിങ്ങോലി, യൂണിയൻ കൗൺസിലർ രവിപുരത്തി രവീന്ദ്രൻ, ശാഖാ സെക്രട്ടറി ഭാർഗ്ഗവൻ, വി.തങ്കപ്പൻ, സബിതാകുമാരി, കൃഷ്ണമ്മ, സുഭദ്രാ മഹേഷ്, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.രാജേന്ദ്രൻ (പ്രസിഡന്റ്), സുഭദ്രാ മഹഷ് (വൈ: പ്രസിഡന്റ് ), പി .രാജു (സെക്രട്ടറി), എസ്.സബിതാകുമാരി (ജോ.സെക്രട്ടറി), ബാലകൃഷ്ണൻ, കൃഷ്ണമ്മ, ധനേഷ്, ഷൈജു, ഹരിദാസ്, രാഘവൻ, ഭാർഗ്ഗവൻ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.