ph

കായംകുളം : ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ പുതിയ കുഴൽക്കിണറുകളും മോട്ടോറുകളും സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾക്ക് തുടക്കമായി. വീടുകളിൽ ടാങ്കറിൽ കുടിവെള്ളം എത്തിച്ചു വിതരണം ചെയ്യാനും തുടങ്ങി.

കൂട്ടുംവാതുക്കൽ കടവിൽ പാലം നിർമ്മാണത്തിന് സ്ഥാപിച്ച കുഴൽക്കിണർ ഉപയോഗിക്കുന്നതിനുള്ള നടപടികൾക്കും ആരംഭം കുറിച്ചു. വടക്കേ അഞ്ഞിലിമൂട് പമ്പ് ഹൗസിന് പുതിയ കെട്ടിടം, 10 എച്ച്.പി പമ്പ്, മോട്ടോർ തുടങ്ങിയവ സ്ഥാപിക്കും. പഞ്ചായത്തിന്റെ തെക്കൻ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ കെ.എൻ.എം സ്കൂളിൽ പുതിയ കുഴൽക്കിണർ നിർമ്മിച്ചു. പ്രധാന പമ്പ് ഹൗസായ പുതുപ്പള്ളി പമ്പ് ഹൗസിന് പുതിയ കുഴൽക്കിണറും പമ്പും മോട്ടോറും സ്ഥാപിക്കാൻ പതിനാല് ലക്ഷം രൂപ അനുവദിച്ചു. കൂടാതെ പ്രയറിൽ ജില്ലാ പഞ്ചായത്ത് ഒരു പമ്പ് ഹൗസും ബ്ലോക്ക് പഞ്ചായത്ത് ഗോവിന്ദമുട്ടത്ത് മറ്റൊരു പമ്പ് ഹൗസും അനുവദിച്ചിട്ടുണ്ട്.

45 :ലക്ഷം രൂപയുടെ പദ്ധതികൾ

പുതിയ കുഴൽക്കിണറുകൾ

 കെ.എൻ.എം സ്കൂളിൽ പുതിയ കുഴൽക്കിണർ നിർമ്മിച്ചു

 പമ്പ് ഹൗസിന്റെ അനുബന്ധ ജോലികൾ തുടങ്ങി

 പുതുപ്പള്ളി പമ്പ് ഹൗസിൽ പുതിയ കുഴൽക്കിണറും പമ്പും മോട്ടോറും സ്ഥാപിക്കും

 പോച്ചയിൽ പാലത്തിൽ ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന പൈപ്പ് മാറ്റി സ്ഥാപിക്കും

പദ്ധതികൾ പൂർത്തിയാകുന്നതോടെ പഞ്ചായത്ത് അഭിമുഖീകരിക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ കഴിയും.

-എസ്.പവനനാഥൻ, പ്രസിഡന്റ് ,ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത്