photo

ചേർത്തല: പ്രീപ്രൈമറി ക്ലാസുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാൻ കടക്കരപ്പള്ളി ഗവ.യു.പി സ്‌കൂളിൽ വിദ്യാഭ്യാസ വകുപ്പ് സ്​റ്റാർസ് പദ്ധതിയിൽപ്പെടുത്തി അനുവദിച്ച വർണകൂടാരം പദ്ധതിയുടെ നിർമ്മാണം തുടങ്ങി.നിർമ്മാണോദ്ഘാടനവും ഹരിതോദ്യാന ഫലവൃക്ഷതൈ നടീൽകർമ്മവും കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ്ചിങ്കുതറ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം എസ്.ഷിജി അദ്ധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽകുമാർ,സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ പി.കെ.സത്യാനന്ദൻ,വാർഡംഗം ബീന,എ.ഇ.ഒ പ്രസന്നകുമാരി,സതിദേവി രാമൻനായർ,പ്രഥമാദ്ധ്യാപിക എൻ.എസ്.ലിജിമോൾ,തുറവൂർ ബി.പി.സി അനുജ ആന്റണി,ശ്രീദേവി,വി.ഉദയകുമാർ എന്നിവർ സംസാരിച്ചു.