
തുറവൂർ:എൽ.ഡി.എഫ് അരൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറവൂരിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത്. സി.പി.ഐ സംസ്ഥാന കൗൺസിൽഅംഗം ഡി.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.പ്രസാദ്,പി.കെ സാബു,കുര്യാക്കോസ് കാട്ടുതറ,ആസിഫ് അലി,ആർ.പദ്മകുമാർ,കെ.വി.ഉദയഭാനു എന്നിവർ സംസാരിച്ചു.