ചേർത്തല: തീർത്ഥാടന കേന്ദ്രമായ തങ്കിപ്പള്ളിയിൽ വിശുദ്ധവാരാചരണ നാളുകളിലെത്തുന്ന വിശ്വാസികൾക്ക് സുരക്ഷയും ക്രമീകരണങ്ങളുമൊരുക്കുന്നതിന് വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം നടന്നു. തഹസിൽദാർ കെ.എം.നാസർ അദ്ധ്യക്ഷനായി. പൊലീസ്,ആരോഗ്യം, എക്സൈസ്, പഞ്ചായത്ത് വകുപ്പുകളും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പട്ടണക്കാട്
സ്റ്റേഷൻ ഓഫീസർ എസ്.സനൽ, കടക്കരപ്പള്ളി പഞ്ചായത്ത് സെക്രട്ടറി സതീദേവി രാമൻ നായർ,വികാരി ഫാ.ജോർജ് എടേഴത്ത്,ഫാ.ബെന്നി തോപ്പിപറമ്പിൽ,ഫാ.ലോബോ ലോറൻസ്,കെ.ജെ.സെബാസ്റ്റ്യൻ, ടി.ഡി. മൈക്കിൾ,പി.ജെ.ജോയി,കെ.എ.ജോസ് ബാബു എന്നിവർ സംസാരിച്ചു.