പൂച്ചാക്കൽ: എസ്.എൻ. ഡി.പി യോഗം 577-ാം നമ്പർ തൈക്കാട്ടുശേരി ശാഖ സുബ്രഹ്മണ്യപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 26 ന് സമാപിക്കും. ഇന്ന് രാവിലെ വിഷ്ണു സഹസ്രനാമം, ഗായത്രി സഹസ്രനാമം, സ്കന്ദ പുരാണ പാരായണം കലശാഭിഷേകം, 10ന് പാൽക്കാവടി, 10.30 ന് പൂയം ദർശനം, വൈകിട്ട് താലപ്പൊലി വരവ്, വീരനാട്യം, കൈകൊട്ടിക്കളി നാളെ വൈദിക ചടങ്ങുകൾ, അഷ്ടനാഗപൂജ താലപ്പൊലി വരവ്, നൃത്തനൃത്യങ്ങൾ വേണുനാദം, മ്യൂസിക്കൽ പ്രോഗ്രാം. 22 ന് ഗണപതിക്ക് ഉണ്ണിയപ്പം മൂടൽ വിശേഷാൻ ചടങ്ങ്. 23 ന് അഷ്ടാഭിഷേകം, വീരനാട്യം, കൈകൊട്ടിക്കളി. 24 ന് വിശേഷാൽ ഉത്രം ദർശനം , . 25 ന് ഉത്രം മഹോത്സവ കാവടി ഘോഷയാത്ര, സിനിമാറ്റിക് ഡാൻസ് , ക്ലാസിക്കൽ ഡാൻസ്. 26 ന് ആറാട്ടു മഹോത്സവം ഗജപൂജ, ആറാട്ട്, നൃത്തനൃത്യങ്ങൾ, കരോക്കെ ഗാനമേള, പഞ്ചാരിമേളം. ചടങ്ങുകൾക്ക് ശാഖ പ്രസിഡന്റ് യു. ആർ. ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് സി.ബി സാബു, സെക്രട്ടറി പി.വി.ആനന്ദൻ എന്നിവർ നേതൃത്വം നൽകും.