ഹരിപ്പാട്: എൽ.ഡി.എഫ് ചിങ്ങോലി മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ലാ കമ്മിറ്റിയംഗം എൻ.സജീവൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ചിങ്ങോലി എൽ.സി സെക്രട്ടറി കെ.ഹരിദാസൻ അദ്ധ്യക്ഷനായി. എം.സുരേന്ദ്രൻ, വി.കെ.സഹദേവൻ, സി.വി.രാജീവ്, തോമസ് ഫിലിപ്പോസ് , അഡ്വ.ടി.എസ് .താഹ, പ്രൊഫ. കെ.പി. പ്രസാദ്, കെ.ശ്രീകുമാർ, കെ.എൻ.നിജു, എ.എം നൗഷാദ് എന്നിവർ സംസാരിച്ചു.
പല്ലന മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ജി.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ പല്ലന ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സുഗതൻ അദ്ധ്യക്ഷനായി. എം.സത്യപാലൻ, സി.വി രാജീവ്, കെ.മോഹനൻ ,എ.സന്തോഷ് ,എസ് .സുനു, എം.സ്മിതേഷ് എന്നിവർ സംസാരിച്ചു.