voy

ആലപ്പുഴ: നാല് വർഷമായി തുടരുന്ന റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതരാരും തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് അത്തിത്തറ നിവാസികൾ വോട്ട് ബഹിഷ്ക്കരിക്കാനൊരുങ്ങുന്നു. അധികാരികൾ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. ഇതോടെയാണ് പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജനങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ഒരുങ്ങുന്നത്. ഈ മാസം 31ന് മുമ്പ് റോഡ് പണി ആരംഭിച്ചില്ലെങ്കിൽ ബഹിഷ്ക്കരണ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ജനങ്ങൾ അറിയിച്ചു.