തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏകാഹ നാരായണീയ യജ്ഞം 24 ന് നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് യജ്ഞം. സമ്പൂർണ നാരായണീയ പാരായണം, പ്രഭാഷണം, നരസിംഹാവതാര സ്തുതി,കീർത്തനങ്ങൾ, ഭഗവദ്ഗീത പാരായണം, ഭജന തുടങ്ങിയവ നടക്കും. ജി.ബി.ലേഖ മുഖ്യയജ്ഞാചാര്യയും കെ.വി.കല്പനാ ദേവീ ഉപയജ്ഞാചാര്യയുമാണ്.