ആലപ്പുഴ: സ്‌പെഷ്യലി ഏബിൾഡ് പീപ്പിൾസ് യൂണിയൻ (എ.ഐ.ടി.യു.സി) യുടെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. അംഗങ്ങൾക്കുള്ള ഭക്ഷ്യ കിറ്റും വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. സ്‌പെഷ്യലി ഏബിൾഡ് പീപ്പിൾസ് യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രേംസായി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി ഡി.പി.മധു, സി. പി. ഐ സംസ്ഥാന കൺട്രോൾ കമ്മീഷനംഗം അഡ്വ. വി. മോഹൻദാസ്, എസ്.എ.പി.യു ജില്ലാ പ്രസിഡന്റ് ആർ. പ്രദീപ് എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അജിത്ത് കൃപ സ്വാഗതവും ജില്ലാ സെക്രട്ടറി സന്ധ്യ. എസ്.നന്ദിയും പറഞ്ഞു.