photo

ചേർത്തല:കേവലം രണ്ടു ശതമാനം ഡി.എ മാത്രം അനുവദിച്ചു സർക്കാർ ജീവനക്കാരെ വഞ്ചിച്ചെന്നാരോപിച്ച് കെ.പി.എസ്.ടി.എ ചേർത്തല ഉപജില്ലാ കമ്മി​റ്റി പ്രകടനവും എ.ഇ.ഒ ഓഫീസിനു മുന്നിൽ ഡി.എ ഉത്തരവു കത്തിച്ച് സമരവും നടത്തി.സംസ്ഥാന നിർവാഹക സമിതിയംഗം കെ.ഡി.അജിമോൻ ഉദ്ഘാടനം നിർവഹിച്ചു.ഉപജില്ലാ പ്രസിഡന്റ് രാജേശ്വരി അദ്ധ്യക്ഷയായി.സംസ്ഥാന സമിതിയംഗം വി.ശ്രീഹരി മുഖ്യപ്രഭാഷണം നടത്തി. കെ.ഗിരീഷ് കമ്മത്ത്,ജോമി ജോസ്,നീനു.വി ദേവ്,ടി.പി.ജോസഫ്,സാജു തോമസ്, മോഹനൻ.ടി.കെ,ജെയിംസ് കുര്യൻ,ജോൺ കാവിൽ,ജോൺസൺ കുരുവിള,ബാബു രാമചന്ദ്രൻ, ടി.ജെ.സെബാസ്​റ്റ്യൻ എന്നിവർ സംസാരിച്ചു.