കുട്ടനാട് :മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ കുട്ടനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് 3ന് രാമങ്കരിയിൽ ചേരും. കേരളാകോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻജോസഫ് എം. എൽ .എ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി കെ.സി.ജോസഫ് പങ്കെടുക്കും. യു.ഡി.എഫ് ചെയർമാൻ ജോസഫ് ചേക്കോടൻ കൺവീനർ തങ്കച്ചൻ വാഴെച്ചിറ എന്നിവർ നേതൃത്വം നൽകും.