
മാവേലിക്കര : മാവേലിക്കര ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഡ്വ.എം.എസ്.ഉസ്മാൻ സ്മാരക ആൾ കേരള ഇന്റർ ബാർ അസോസിയേഷൻ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ കൊട്ടാരക്കര ബാർ അസോസിയേഷനും വനിത വിഭാഗത്തിൽ മാവേലിക്കര ബാർ അസോസിയേഷനും ചാമ്പ്യന്മാരായി. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ശ്രീദേവി വി.ജി നിർവ്വഹിച്ചു . ബാർ അസോസിയേഷൻ പ്രസിഡന്റ് പി.സന്തോഷ് അദ്ധ്യക്ഷനായി. ബാർ അസോസിയേഷൻ സെക്രട്ടറി അനിൽബാബു, കായംകുളം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഡി.സുധാകരൻ, അഡീഷണൽ ഗവ.പ്ലീഡർ പി.വി.സന്തോഷ് കുമാർ, പി.പ്രകാശ് മാഞ്ഞാണിയിൽ, സുജിത്ത്.എസ്, സീനിയർ എക്‌സിക്യൂട്ടീവ് മെമ്പർ രാംജിത്ത്, ബി.ടിജുമോൻ, എസ്.സുജിത്ത്. എസ്.പ്രേംജിത്ത്, പ്രിയ.ആർ.കുമാർ, ആർ.ലേഖ, അനൂപ്.പി.പിള്ള, ശ്രീരൂപ് ഗോവിന്ദ്, ഗാകുൽ എം മോഹൻ എന്നിവർ സംസാരിച്ചു. മത്സരത്തിൽ കോഴിക്കോട് ബാർ അസോസിയേഷൻ ടീം റണ്ണേഴ്സപ്പ് ആയി. കോഴിക്കോട് ബാർ അസോസിയേഷനിലെ അജ്മൽ ടൂർണമെന്റിന്റെ താരവും ജുറൈജ് മികച്ച ഡിഫൻഡറും കൊട്ടാരക്കര ബാർ അസോസിയേഷനിലെ ആഷിക് മികച്ച ഗോൾകീപ്പറുമായി. വനിത വിഭാഗത്തിൽ തിരുവല്ല ബാർ അസോസിയേഷൻ ടീം റണ്ണേഴ്സ് അപ്പായി. മികച്ച താരമായി മാവേലിക്കര ബാർ അസോസിയേഷനിലെ അനന്യ തിരഞ്ഞെടുക്കപ്പെട്ടു.