shukk

ആലപ്പുഴ : മതത്തിന്റെ പേരിൽ ചേരിതിരിവുണ്ടാക്കി വോട്ടുപിടിച്ച് വീണ്ടും അധികാരത്തിൽ കയറാനാണ് മോദി ശ്രമിക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു. യു.ഡി.എഫ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങളോട് ഒരു ശതമാനം പോലും നീതി പുലർത്താത്ത, സമ്പന്നരുടെ തോളിൽ കൈയ്യിട്ട് നടക്കുന്ന മോദി സർക്കാർ 10 വർഷം കൊണ്ട് ജനജീവിതം ദുരിതപൂർണ്ണമാക്കിയെന്നും അദ്ദേഹം പറഞ്ഞു. സി.ആർ.മഹേഷ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി എൽ.കെ.ശ്രീദേവി, കെ.പി.സി.സി അംഗം കെ.ജി.രവി, മുനമ്പത്ത് വഹാബ്, ജാവേദ് തുടങ്ങിയവർ പങ്കെടുത്തു.