ആലപ്പുഴ : ചെങ്ങന്നൂർ ഐ.ടി.ഐ ജംഗ്ഷന് സമീപം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 16കിലോകഞ്ചാവ് പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ. ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ കഞ്ചാവ് മൊത്ത വിതരണക്കാരിൽ പ്രധാനിയായ പത്തനംതിട്ട വല്ലന എരുമക്കാട് കിടങ്ങന്നൂർ തടത്തുകാലായിൽ രാഹുൽ കെ. റെജിയെയാണ്
(31) എക്സൈസ് സംഘം അറസ്റ്രുചെയ്തത്. 2021ൽ 24 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ജി.ഗോപകുമാർ, പ്രിവന്റീവ് ഓഫീസമാരായ എം.റെനി, ഓംകാർനാഥ്,സിവിൽ എക്സൈസ് ഓഫീസർ എസ്.ദിലീഷ്, ഡ്രൈവർ പി.എൻ.പ്രദീപ് എന്നിവരും ഉണ്ടായിരുന്നു.