
അമ്പലപ്പുഴ : പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ദേശതാലപ്പൊലിയ്ക്കും കെട്ടുകാഴ്ചയ്ക്കും കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠത്തിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം . പി.ഉണ്ണികൃഷ്ണൻ പുത്തൻമഠം, പി.എ. കുഞ്ഞുമോൻ, കണ്ണൻ ചേക്കാത്ര, മധു റ്റി, ശ്രീജാ സന്തോഷ്, സമീർ പാലമൂട്, പുഷ്കരൻ വട വടിയിൽ, എം. സനൽകുമാർ,സാബു , രഘു എന്നിവർ പങ്കെടുത്തു.