s

ആലപ്പുഴ : കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് രമേശൻ പാണ്ടിശ്ശേരി ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കുട്ടി മൂസ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഷിനു ജോർജ് കരൂർ ,ജില്ലാ വൈസ് പ്രസിഡന്റ് പ്രമോദ് കുമാർ അച്യുതൻ,
സംസ്ഥാന വനിതാവിംഗ് ജോയിന്റ് സെക്രട്ടറി ഷീബ, ജില്ലാ പ്രസിഡന്റ് ഗിരിജ പിള്ള ,​ആലപ്പുഴ മണ്ഡലം പ്രസിഡന്റ് എ.എം ഇക്ബാൽ , സ്കറിയ മാത്യു , സാബു സാഫല്യം എന്നിവർ പ്രസംഗിച്ചു.