s
ജെ.എസ്.എസ്

അമ്പലപ്പുഴ: ജെ.എസ്.എസിന്റെ മുപ്പതാം സ്ഥാപക ദിനം വിപുലമായി ആചരിച്ചു. കെ. ആർ. ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിയിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി അഡ്വ.പി. ആർ.പവിത്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണി അദ്ധ്യക്ഷനായി . ഗൗരിയമ്മ ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് വേണ്ടി അനവരതം പ്രയത്നിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. ജി. എൻ .ശിവാനന്ദൻ, സുരേഷ് ബാബു, ജമീല ബഷീർ, അശോകൻ,തങ്കമണി, ബേബി, മോഹൻദാസ്, സരസ്വതി മേനോൻ, ബേബി, ദേവരാജൻ എന്നിവർ സംസാരിച്ചു.