ambala

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി എൻ എച്ച്-നടുവിലേക്കാട്ടിൽ ടി .എസ് കനാൽ റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി.എച്ച്. സലാം എം .എൽ .എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ .രാജീവൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ഉണ്ണി, എം. സോമൻ, നസീർ സലാം, ജമാൽ പള്ളാത്തുരുത്തി, കെ. കൃഷ്ണമ്മ, വൈ. പ്രദീപ്, പ്രഭാ ശുദേവ്, മധു, സത്യദാസ്, എസ്. ബിനുമോൻ, ധനലക്ഷ്മി എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം ആർ. സുനി സ്വാഗതം പറഞ്ഞു.