s

ആലപ്പുഴ : നഗരത്തിലെ ആറാട്ടുവഴി, പോപ്പി, വെള്ളാപ്പള്ളി പാലങ്ങളുടെ നിർമ്മാണം നാളെ പുനരാരംഭിക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അറിയിച്ചു.നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. കരാറുകാരന് വ്യക്തിപരമായി ഉണ്ടായ ചില വിഷയങ്ങൾ കൊണ്ടാണ് നിർമ്മാണം തുടങ്ങാൻ കഴിയാതെ വന്നത്. ഇറിഗേഷൻ വകുപ്പ് പാലത്തിന്റെ ഉയരം സംബന്ധിച്ച് തർക്കം ഉന്നയിച്ചെങ്കിലും മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ വിഷയം പരിഹരിച്ചിരുന്നതായും എം.എൽ.എ അറിയിച്ചു.