
ആലപ്പുഴ : ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ലോകവദന ദിനാചരണം ജനറൽ ആശുപത്രിയിൽ വിപുലമായ പരിപാടികളുടെ നടത്തി. നഴ്സിംഗ് വിദ്യാർഥികളും ഇന്ത്യൻ ദന്തൽ അസോസിയേഷനും ചേർന്ന് നടത്തിയ റാലി ആരോഗ്യ വകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ. കെ.വേണുഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. സമ്മേളനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ് ഉദ്ഘാടനം ചെയ്തു . ആശുപത്രി സൂപ്രണ്ട് ഡോ.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ സുകേഷ്, മായ, ആശ, സംഗീത ,പ്രിയദർശൻ , നഴ്സിംഗ് സൂപ്രണ്ട് തുടങ്ങിയവർ സംസാരിച്ചു