മുഹമ്മ : ചാരമംഗലം തയ്യിൽ ശ്രീ ഘണ്ഠാകർണ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവം ഇന്ന് ആരംഭിച്ച് 23 ന് സമാപിക്കും. ഇന്ന് രാവിലെ 9 ന് കലശാഭിഷേകം പി.ഡി.പ്രകാശ ദേവൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. 10 ന് ഗന്ധർവ്വൻ. 22 ന് രാവിലെ 4 ന് ഗന്ധർവ്വൻ പാട്ട്, 10 ന് സർപ്പം പാട്ട്,വൈകിട്ട് 7 ന് സർപ്പം പാട്ട്. 23 ന് രാവിലെ 4 ന് സർപ്പം പാട്ട്,സോപാന സംഗീതം , 6 .30 ന്ദീപക്കാഴ്ച.