
മാന്നാർ: ആധാരമെഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുക്കൊണ്ട് ആധാരം എഴുത്ത് അസോ. സംസ്ഥാന വ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായി, മാന്നാർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാന്നാർ സബ് രജിസ്ട്രാർ ഓഫീസ് പടിക്കൽ നടത്തിയ ധർണ ആധാരമെഴുത്ത് അസോസിയേഷൻ മാന്നാർ യൂണിറ്റ് സെക്രട്ടറി എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം അഭിലാഷ്, യൂണിറ്റ് അംഗങ്ങളായ മുരളീധരൻ നായർ, അനിൽ കുമാർ, പ്രമോദ് കുമാർ, വനിതാ കൗൺസിലംഗം രത്‌നകുമാരി, സുധാരാധാകൃഷ്ണൻ, തുളസിഭായി, ഓമന, ഗോപി എന്നിവർ സംസാരിച്ചു.