photo

ആലപ്പുഴ: തൊഴിലാളിവിരുദ്ധ സർക്കാരുകൾക്കെതിരെ വിധിയെഴുതുന്നതിനും ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന കെ.സി.വേണുഗോപാലിന് ചരിത്ര ഭൂരിപക്ഷം നൽകി വിജയിപ്പിക്കാൻ ഐ.എൻ.ടി.യു.സി അമ്പലപ്പുഴ റീജിയണൽ കമ്മിറ്റി കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി.ഡി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ റീജിയണൽ പ്രസിഡന്റ് എം.എച്ച്.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എ.ഹാമിദ്, പി.കെ.മോഹനൻ, ജി.പ്രകാശൻ, കെ.ദാസപ്പൻ, പി.സൽപുത്രൻ, പി.ഭാർഗ്ഗവൻ, കെ.രഘുവരൻ, ശാന്തി സഹദേവൻ, കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു.