
ചാരുംമൂട്: താമരക്കുളം ചത്തിയറ ഗവ.എൽ.പി.എസിലെ പഠനോത്സവം ശ്രദ്ധേയമായി. സ്കൂൾ അദ്ധ്യയന വർഷത്തെ വിദ്യാലയ മികവുകളാണ് പങ്കുവെച്ചത്. പഠനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങും വേറിട്ട അനുഭവമായിരുന്നു. കുട്ടികൾ തന്നെയായിരുന്നു യോഗനടപടികൾ നിയന്ത്രിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ആദിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക ടി.ജെ.സജിത വിശദീകരണം നടത്തി. കുട്ടികളായ ശ്രേയ രാജ് ,കൃഷ്ണ ജിത്ത്, ആർ.ജിത്ത് , ശ്രേയ എസ്.നായർ അൻവിത സി.പ്രസാദ് എന്നിവക്കൊപ്പം എസ്.എം.സി ചെയർമാൻ ജെ. അബ്ദുൽ റഫീക്ക്, മാതൃ സംഗമം ചെയർപേഴ്സൺ മഞ്ജു എസ്.നായർ, എം.എം.സി മുൻ ചെയർമാൻ ബി.വിനോദ്, സ്റ്റാഫ് സെക്രട്ടറി എം.ജാബിർ തുടങ്ങിയവർ സംസാരിച്ചു.