
മാന്നാർ: കനത്ത ചൂടിൽ കുടിവെള്ള സംവിധാനത്തിനായി ലയൺസ് ക്ലബ് ഒഫ് കടപ്രയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ വാട്ടർ ഡിസ്പെൻസറുകൾ വിതരണം ചെയ്തു. കുട്ടംപേരൂർ മുട്ടേൽ സിറിയൻ എം.ഡി എൽ.പി സ്കൂൾ, കുട്ടംപേരൂർ യു.പി സ്കൂൾ എന്നിവിടങ്ങളിൽ നടന്ന വാട്ടർ ഡിസ്പെൻസറുകളുടെ വിതരണോദ്‌ഘാടനം ലയൺസ്ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318/ബി യുടെ, കാബിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസിസ് നിർവഹിച്ചു. ലയൺസ് ക്ലബ് ഒഫ് കടപ്രയുടെ പ്രസിഡന്റ് പി.ബി.ഷുജായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലിജോ പുളിമ്പള്ളി, സതീഷ് ശാന്തിനിവാസ്, ഹെഡ്മിസ്ട്രസ്, ജെസി, ബിജു ചേക്കാസ്, പി.സി രവി, പ്രണവ് മണിക്കുട്ടൻ, സിജി ഷുജാ, ആകാശ്, ജയ രവി, ബിന്ദു രമേഷ് എന്നിവർ സംസാരിച്ചു.