photo

ചാരുംമൂട് : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാൻ അനുസ്മരണവും ജില്ലാ തല ഐഡി കാർഡ് വിതരണവും ജില്ലാ ക്ഷേമ പദ്ധതിയിൽ നിന്നുള്ള ചികിത്സാ സഹായ വിതരണവും നടത്തി. ജില്ലാ പ്രസിഡന്റ് എസ് മോഹനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബി.ആർ സുദർശനൻ അനുസ്മരണ പ്രഭാഷണവും സംസ്ഥാന സെക്രട്ടറി ജയകുമാർ ഐഡി കാർഡ് വിതരണവും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബി.രവീന്ദ്രൻ ചികിത്സാ സഹായ വിതരണവും നടത്തി.ടി.പി ഹരീഷ്, സന്തോഷ് ഫോട്ടോവേൾഡ്, സുരേഷ് ചിത്രമാലിക , പ്രസാദ് ചിത്രാലയ , കെ ജി മുരളി, അനിൽ ഫോക്കസ്,സജി എണ്ണയ്ക്കാട് , ഷാൽ വിസ്മയ തുടങ്ങിയവർ സംസാരിച്ചു.