ചേർത്തല:മുട്ടത്തിപ്പറമ്പ് വട്ടച്ചിറ ശ്രീഹനുമത് സ്വാമി ശ്രീഭദ്രാദേവീക്ഷേത്രത്തിൽ ഉത്സവം നാളെ മുതൽ 26 വരെ നടക്കും.നാളെ രാവിലെ 9 ന് കലവറ നിറയ്ക്കൽ,10.30 ന് ഗുരുനാഥ പ്രതിഷ്ഠാവാർഷിക കലശാഭിഷേകം,വൈകിട്ട് 6 ന് കാഴ്ചശ്രീബലി.23 ന് രാവിലെ 10 ന് വിശേഷാൽ അഷ്ടനാഗപൂജ,11 ന് ഗന്ധർവ്വഭസ്മക്കളം,വൈകിട്ട് 7.30 ന് വിദ്യാഭ്യാസ പാരിതോഷിക വിതരണം,8 ന് ഗന്ധർവ്വൻകളം (അരത്തക്കളം) തുട‌ർന്ന് എതിരേൽപ് താലപ്പൊലിവരവ്.24 ന് രാവിലെ 8 ന് ഗന്ധ‌ർവ്വ കൂട്ടക്കളം,ഹനുമൽദാഹം.വൈകിട്ട് 7 ന് ഭക്തിഗാനസുധ.25 ന് രാവിലെ 7.30 ശ്രീബലി,വൈകിട്ട് 7.30 ന് പുല്ലാങ്കുഴൽ ഗാനസന്ധ്യ.26 ന് രാവിലെ 9 ന് കലശാഭിഷേകം ,വൈകിട്ട് 8 ന് വിളക്കിനെഴുന്നള്ളിപ്പ്,കുരുതി.