ചാരുംമൂട്: ഏപ്രിൽ 1 മുതൽ തൊഴിലുറപ്പു പദ്ധതിയുടെ വേതനവിതരണം ആധാർ അധിഷ്ഠിതമായതിനാൽ തൊഴിൽ കാർഡ് എടുത്തിട്ടുള്ള എല്ലാ തൊഴിലാളികളുടെയും ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ തൊഴിൽകാർഡുമായി ബന്ധിപ്പിക്കണം. ആധാർ സീഡിംഗ് പൂർത്തിയാക്കാത്ത തൊഴിൽ കാർഡ് ഉടമകൾ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട്, തൊഴിൽകാർഡ് എന്നിവയുമായി 31 ന് മുമ്പായി ഭരണിക്കാവ് ബ്ളോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന്, ബ്ളോക്ക് പ്രോഗ്രാം ഓഫീസർ സി.വി.അജയകുമാർ അറിയിച്ചു.