അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത് നിറുത്തിവച്ചത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയേയും ബാധിക്കുമെന്ന് സൂപ്രണ്ട് ഡോ.അബ്ദുൾ സലാം പറഞ്ഞു. ഒരാഴ്ചത്തേക്കുള്ള സ്റ്റോക്ക് ആശുപത്രിയിലുണ്ട്.കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) പോലുള്ള സ്കീകീമുകളിൽ ശസ്ത്രക്രിയകളും, മരുന്നുകളും നിലവിൽ നിലച്ചിരിക്കുകയാണ്.13.5 കോടി രൂപയോളം വിവിധ വിതരണക്കാർക്കായി നൽകാനുണ്ട്. പ്രസവം കഴിഞ്ഞ് മാതാവിനേയും നവജാത ശിശുവിനെയും വീട്ടിലെത്തിക്കുന്നതും നിന്നിരിക്കുകയാണ്.2 മാസമായി കാറുടമകൾക്ക് പണം നൽകിയിട്ടില്ല. നിലവിൽ സ്കീം മുഖാന്തരമുള്ള എല്ലാ സേവനങ്ങളും ആശുപത്രിയിൽ നിറുത്തിവെച്ചിരിക്കുകയാണ്.പണം ലഭിക്കാത്തതാണ് കാരണം.