കായംകുളം: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി ആർ. അർജുനന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് കായംകുളത്ത് തുടക്കമായി.
എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ 22 സംസ്ഥാനങ്ങളിലായി 151 ലോക്സഭാ സീറ്റുകളിൽ മത്സരിക്കും. കേരളത്തിൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, മാവേലിക്കര, കോട്ടയം ,എറണാകുളം,ചാലക്കുടി, കോഴിക്കോട് എന്നി 8 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. കായംകുളത്ത് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചുക്കൊണ്ട് തിരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറി എസ്.സീതിലാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ ആദ്യ പൊതുസമ്മേളനം കരീലക്കുളങ്ങരയിൽ നടന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.പാത്ഥസാരഥിവർമ്മ മുഖ്യ പ്രസംഗം നടത്തി. തിരഞ്ഞടുപ്പ് മണ്ഡലം കമ്മിറ്റി കൺവീനർ എൻ.ആർ അജയകുമാർ ആദ്ധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ എൻ.ഉദയകുമാർ, എസ്.അനിൽ പ്രസാദ് , മഹിളാ സാംസ്കാരിക സംഘടന ജില്ലാ വൈസ് പ്രസിഡന്റ് തത്ത ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.