
ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പ് 2024-ന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചരണ വിഭാഗമായ സ്വീപ്പിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് ലോഞ്ചിംഗ് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ അലക്‌സ് വർഗീസ് നിർവഹിച്ചു.
പുതിയ വിഭാഗങ്ങൾക്കുള്ള തപാൽ വോട്ടിംഗ്, വിവിപാറ്റ്, പൊതുജനങ്ങൾക്കുള്ള ബോധവത്കരണ പരിപാടികൾ, തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ സ്വീപ്പ് ജില്ല നോഡൽ ഓഫീസറുടെ നിയന്ത്രണത്തിലുള്ള ഫേസ്ബുക്ക് പേജിലൂടെ ലഭ്യമാകും. ജില്ല നോഡൽ ഓഫീസർ ഫിലിപ്പ് ജോസഫ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജി.എസ്.രാധേഷ് തുടങ്ങിയവർ പങ്കെടുത്തു.