er

ഹരിപ്പാട്: മലയാളി യുവാവ് ഇറ്റലിയിൽ ട്രെയിൻ തട്ടി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മുട്ടം പൗവത്ത് തെക്കതിൽ മുരളീധരൻ പിള്ളയുടെ മകൻ നിധിൻ (മക്കു-26) ആണ് ഇറ്റലിയിലെ നാപ്പിൾസിൽ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. രണ്ടര വർഷമായി ഇറ്റലിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മാതാവ് : ഗിരിജകുമാരി. സഹോദരൻ: മിഥുൻ മുരളി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇന്നലെ ഉച്ചയോടെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ നിധിന്റെ വീട് സന്ദർശിച്ചു.