ചേർത്തല: പട്ടണക്കാട് വി.കെ.പ്രഭാകരൻ ഫൗണ്ടേഷൻ വിവിധ നേത്ര ആശുപത്രികളുടെ സഹകരണത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തും. 23ന് രാവിലെ 9 മുതൽ 12.30വരെ വെട്ടയ്ക്കൽ വനിതാസമാജം ഹാളിലാണ് ക്യാമ്പ്.പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ജാസ്മിൻ ഉദ്ഘാടനം ചെയ്യും.ഫൗണ്ടേഷൻ പ്രസിഡന്റ് എം.ആർ.സനിൽകുമാർ അദ്ധ്യക്ഷനാകും.ഫോൺ: 9539741760.